ഇതനുസരിച്ച് മെഡിക്കല്‍ ബില്ലുകളുടെ സാധുത പരിശോധിച്ച് സഹായം നല്‍കാന്‍ സര്‍ക്കാര്‍ കൊല്ലം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മെഡിക്കല്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ തുക ലഭിച്ചിരുന്നില്ല.
മഅദനിയെ ചികിത്സിച്ച ബംഗളൂരുവിലെ അഗര്‍വാള്‍ കണ്ണാശുപത്രിയില്‍നിന്നും മണിപ്പാല്‍ ആശുപത്രിയില്‍നിന്നും ചൊവ്വാഴ്ച എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഈ രണ്ട് ആശുപത്രികളില്‍ മാത്രം നാലര ലക്ഷം രൂപയാണ് ചികിത്സക്ക് ചെലവായത്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ബില്ലുകള്‍ പരിശോധിക്കുന്നത്.
അതിനിടെ, രോഗങ്ങള്‍ വഷളായ സാഹചര്യത്തില്‍ മഅദനിക്ക് അടിയന്തരമായി ജാമ്യം അനുവദിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ഭാരവാഹികള്‍ വ്യാഴാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് നിവേദനം നല്‍കും. സ്പര്‍ശനശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രമേഹം നിയന്ത്രണവിധേയമാക്കിയിട്ടില്ളെങ്കില്‍ ഇടത് കാല്‍മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവരുമെന്ന് ബംഗളൂരു സൗഖ്യ ആയുര്‍വേദ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ രോഗങ്ങളെല്ലാം തുടരുന്നതായും ചില രോഗങ്ങള്‍ വഷളായതായുമാണ് ജൂണ്‍ എട്ടിലെ പരിശോധനയില്‍ വ്യക്തമായത്. അതിനാല്‍, ഒരുമാസത്തെ കിടത്തിച്ചികിത്സ മഅദനിക്ക് ആവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അര്‍ബുദരോഗ ബാധിതയായ മഅദനിയുടെ മാതാവിന്‍െറ അവസ്ഥയും സിദ്ധരാമയ്യയെ ധരിപ്പിക്കും. കേസിന്‍െറ വിചാരണ വേഗത്തിലാക്കാനും ആവശ്യപ്പെടുമെന്ന് ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ശഹീര്‍ മൗലവി അറിയിച്ചു.
ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ നേതൃത്വത്തില്‍ ഫോറം ഭാരവാഹികള്‍ക്ക് പുറമെ കൊല്ലം ആര്‍ച് ബിഷപ് ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമനും നിവേദകസംഘത്തിലുണ്ടാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment