സണ്‍ കണ്‍ട്രോള്‍ ഫിലിം ഉപയോഗിക്കാന്‍ ഇളവനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കൊച്ചി സര്‍വകലാശാലയിലെ പ്രഫസര്‍ റോയ് എം. തോമസ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സണ്‍ കണ്‍ട്രോള്‍ ഫിലിം സംബന്ധിച്ച് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ആര്‍.ടി.ഒക്കും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കും റോഡ് ട്രാന്‍സ്പോര്‍ട്ട് ജോയന്‍റ് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും പരിഗണിക്കാതിരുന്നതിനത്തെുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി നിരോധിച്ച പശ്ചാത്തലത്തില്‍ സണ്‍ഫിലിമുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാവില്ളെന്ന് ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഹൈകോടതിക്ക് ബാധ്യതയുണ്ട്. അതേസമയം, സണ്‍ ഫിലിമിന് പകരം ടിന്‍റഡ് ഗ്ളാസോ കര്‍ട്ടനോ ഉപയോഗിക്കാന്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ട്. കര്‍ട്ടന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുമുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് നിയമഭേദഗതിക്കോ നിയമ നിര്‍മാണത്തിനോ കോടതി സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നില്ളെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment