Latest News

പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു


കോഴിക്കോട്: ദേശീയപാതയില്‍ വീണ്ടും വാഹനാപകടം. ഇരിങ്ങല്‍ മാങ്ങൂല്‍പാറക്കു സമീപം കാറില്‍ ബസിടിച്ച് സഹോദരങ്ങളും ബി.ഡി.എസ് വിദ്യാര്‍ഥിയും മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് നാടിനെ നടുക്കിയ അപകടം.

കൊയിലാണ്ടി കീഴരിയൂര്‍ പരേതനായ കണ്ണന്‍െറ മകന്‍ സുരേഷ്ബാബു (52), സഹോദരിയും നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്കൂള്‍ അധ്യാപികയുമായ ഗിരിജ (43), ഗിരിജയുടെ മകന്‍ ബംഗളൂരുവില്‍ ബി.ഡി.എസ് വിദ്യാര്‍ഥിയായ വിഷ്ണുനാരായണന്‍ (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച സുരേഷ്ബാബുവിന്‍െറ മക്കളായ ദേവനാരായണന്‍ (17), ബ്രഹ്മദത്തന്‍ (20), ഗിരിജയുടെ മൂത്ത സഹോദരി ഗീത (45), മറ്റൊരു സഹോദരി അഡ്വ. റീത്തയുടെ മകന്‍ അനന്തകൃഷ്ണന്‍ (എട്ട്) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവനാരായണന്‍െറ നില ഗുരുതരമാണ്. 

പരിക്കേറ്റ ഗീതയുടെ മകള്‍ തീര്‍ഥയെ ദല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്രയാക്കാന്‍ കുടുംബസമേതം വടകര റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. രണ്ടു കാറുകളിലായാണ് കുടുംബം റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചത്.
വടകരയില്‍നിന്ന് കൊയിലാണ്ടിയിലേക്ക് വന്ന ‘ശ്രീരാം’ ബസ് മുന്നിലുള്ള ചരക്കുലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിലിടിക്കുകയായിരുന്നു. കാര്‍ നിശ്ശേഷം തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ഗിരിജയുടെയും മകന്‍ വിഷ്ണുനാരായണന്‍െറയും മൃതദേഹം കൊയിലാണ്ടി ആശുപത്രി മോര്‍ച്ചറിയിലും സുരേഷ്ബാബുവിന്‍െറ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയി മോര്‍ച്ചറിയിലുമാണുള്ളത്.

കുറ്റ്യാടി യു.പി. സ്കൂള്‍ അധ്യാപകന്‍ രാജനാണ് ഗീതയുടെ ഭര്‍ത്താവ്. ചിത്രയാണ് മരിച്ച സുരേഷ് ബാബുവിന്‍െറ ഭാര്യ.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.