Latest News

1000 രൂപ നല്‍കിയില്ല: മകന്‍ അമ്മയെ കഴുത്ത് ഞെരുക്കി കൊന്നു

ന്യുഡല്‍ഹി: പേയിംഗ് ഗെസ്റ്റായി താമസിക്കുന്ന സ്ഥലത്തെ വാടക ഒടുക്കുന്നതിനായി 1000 രൂപ ചോദിച്ചപ്പോള്‍ കൊടുക്കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 25കാരന്‍ സണ്ണി ലിയോണെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

ഡല്‍ഹിയിലെ സ്വകാര്യ കോളേജില്‍ മെഡിസിന് പഠിക്കുന്ന ലക്കി കഴിഞ്ഞ മൂന്നു മാസമായി വീട്ടില്‍ നിന്നും മാറി പെയിംഗ് ഗെസ്റ്റായി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ തനിക്ക് ജോലി ലഭിച്ചെന്ന് അമ്മയോട് കള്ളം പറയുകയും ചെയ്തു.

പെയിംഗ് ഗെസ്റ്റായി താമസിക്കുന്നതിന്റെ വാടക കൊടുക്കാന്‍ പണം ഇല്ലാതെ വന്നപ്പോളാണ് അമ്മയോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍ ജോലിയുള്ള കാരണം ചൂണ്ടിക്കാട്ടി അമ്മ പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായാണ് ലക്കി അമ്മയെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

കൊലയ്ക്ക് ശേഷം വീടിന്റെ ടെറസില്‍ മൃതദേഹം ഉപേക്ഷിച്ച ശേഷം വാതില്‍ പൂട്ടി ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് പിതാവ് വീട്ടില്‍ എത്തിയപ്പോള്‍ അമ്മയെ കാണാനില്ല എന്നു പറഞ്ഞ് ലക്കിയും പിതാവും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല നടത്തിയത് ലക്കിയാണെന്ന് പോലീസ് കണ്ടെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.