Latest News

വിവരാവകാശ നിയമം: പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഐ(എം)

ദില്ലി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നതിന് എതിരെ സിപിഐഎം രംഗത്ത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെ പൂര്‍ണ്ണമായും എതിര്‍ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. സിപിഐഎം രാഷ്ട്രീയ പാര്‍ട്ടിയാണെന്നും പൊതു അധികാര കേന്ദ്രമല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയുടെ ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ വിശദീകരിക്കാനാവില്ലെന്നും കാരാട്ട് പറഞ്ഞു. എന്നാല്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തടസ്സമില്ലെന്നും കാരാട്ട് വ്യക്തമാക്കി.

രാഷ്ട്രീയപാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദേശീയ വിവരാവകാശകമ്മീഷന്‍  ഉത്തരവിട്ടിരുന്നു. ആറ് ആഴ്ചക്കുള്ളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യ ആസ്ഥാനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.

പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് എല്ലാ രാഷ്ട്രീയപാര്‍ട്ടിളുടെയും പ്രതിനിധികളില്‍ നിന്ന് കമ്മീഷന്‍ അഭിപ്രായം തേടിയിരുന്നു. മിക്ക രാഷ്ട്രീയപാര്‍ട്ടികളും പക്ഷേ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ് ഉണ്ടായത്. അതേസമയം കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപിയും ആം ആദ്മി പാര്‍ട്ടിയും വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.