Latest News

ഉത്തരാഖണ്ഡ് പ്രളയം: കാണാതായവരെ തിരയാന്‍ ഗൂഗിള്‍ പേഴ്സണ്‍ ഫൈന്‍ഡര്‍

ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും മണ്ണിടിച്ചിലിലും കാണാതായവരെ കണ്ടെത്തുന്നതിന് സഹായവുമായി ഗൂഗിളും. ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്.

ദുരന്തത്തില്‍പ്പെട്ടന്ന് കരുതുന്നവരെക്കുറിച്ച് ബന്ധുക്കളും സുഹൃത്തുക്കളും നടത്തുന്ന പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ തെരച്ചില്‍ നടത്തുന്നത്.

ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളോ കണ്ടെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളോ ഗൂഗിളില്‍ തന്നെ അപ്‌ലോഡ് ചെയ്യാനും സാധിക്കും. ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ലഭ്യമാണ്.

2011ലെ ജപ്പാന്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ നൂറുകണക്കിനാളുകളെ കാണാതായപ്പോഴും ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറിന് സമാനമായ ആപ്ലിക്കേഷന്‍ പുറത്ത് വിട്ടിരുന്നു. പിന്നീട് അമേരിക്കയിലെ ബോസ്റ്റണില്‍ നടന്ന സ്‌ഫോടന ശേഷവും ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡര്‍ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഗൂഗിളിന്റെ ദുരന്ത നിവാരണ വിഭാഗമായ google.org ആണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.  

2010ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി ആളുകള്‍ മരിക്കുകയും ആയിരക്കണക്കിനാളുകളെ കാണാതാകുകയും ചെയ്തപ്പോഴാണ് ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആദ്യമായി അവതരിപ്പിച്ചത്. അന്ന് നൂറുകണക്കിന് ആളുകള്‍ക്ക് തങ്ങളുടെ ഉറ്റവരെ കണ്ടെത്താന്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ സഹായകരമായിരുന്നു. സമാനമായ അപ്ലിക്കേഷനുകളില്‍ നിന്നുള്ള വിവരങ്ങളെല്ലാം പേഴ്‌സണ്‍ ഫൈന്‍ഡര്‍ പരിശോധിക്കും.

ഉത്തരാഖണ്ഡില്‍ നാലു ദിവസമായി തുടരുന്ന മഴയില്‍ ഗംഗാ നദി ഉള്‍പ്പെടെയുള്ളവ അപകടകരമായ നിലയില്‍ കര കവിഞ്ഞ് ഒഴുകുകയാണ്. 1000ത്തില്‍ അധികം ആളുകള്‍ മരിക്കുകയും 5000ത്തില്‍ അധികം ആളുകളെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.