വൃദ്ധ ദമ്പതികള്‍ക്ക് സഞ്ചരിക്കേണ്ട ദില്ലി- ലണ്ടന്‍ വിമാനമാണ് വൈകിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ലണ്ടനിലെ താമസത്തിന് വേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം എയര്‍ ഇന്ത്യക്ക് വിധിച്ചിരിക്കുന്നത്.
2010 ഡിസംബര്‍ 18ന് നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ദമ്പതികള്‍ക്ക് പോകേണ്ടിയിരുന്നത്. നിശ്ചയിച്ച സമയത്തില്‍ നിന്നും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അടുത്ത ദിവസമേ വിമാനം പോകൂ എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ വിമാനയാത്ര വീണ്ടും വൈകി. ഡിസംബര്‍ 21ന് മാത്രമാണ് അവര്‍ക്ക് പോകേണ്ടിയിരുന്ന വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നത്.
ഈ ദിവസങ്ങളില്‍ ഹോട്ടലുകളിലെ താമസത്തിനും ഭക്ഷണത്തിനും ടാക്‌സിക്കുമൊക്കെയായി 55000 രൂപ ചിലവായിട്ടുണ്ടെന്ന് കാണിച്ചായിരുന്നു ദമ്പതികളുടെ പരാതി. തങ്ങള്‍ക്കുവേണ്ടി എയര്‍ ഇന്ത്യ അധികൃതര്‍ യാതൊരു സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളുടെ പരാതിയെ തുടര്‍ന്ന് ഉപഭോക്തൃ ഫോറം നിരവധി തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യ അധികൃതര്‍ മറുപടി നല്‍കിയിരുന്നില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment