Latest News

'അപ്പങ്ങളെമ്പാടും' ഒറിജിനലും സിനിമയിലേക്ക്; പാടുന്നത് എരഞ്ഞോളി മൂസ

കണ്ണൂര്‍: ഉസ്താദ് ഹോട്ടലിലൂടെ പുതുതലമുറയുടെ ഹരമായ 'അപ്പങ്ങളെമ്പാടും' എന്ന പാട്ടിന്റെ യഥാര്‍ത്ഥ രൂപവും സിനിമയിലേക്ക്. ചിത്രീകരണം തുടങ്ങാനിരിക്കുന്ന നിക്കാഹ് എന്ന സിനിമയിലാണ് പഴയ പാട്ട് കടന്നു വരുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ ആണ് പഴയ 'അപ്പങ്ങളെമ്പാടും' പാടിയിരിക്കുന്നത്.

മലബാറിലെ കല്യാണച്ചടങ്ങുകളില്‍ ഒരു കാലത്ത് നിറഞ്ഞു നിന്ന പാട്ടാണിത്. ഇത് പുതിയ രൂപത്തില്‍ ഉസ്താദ് ഹോട്ടലില്‍ വന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിമര്‍ശകരുടെ മുന്‍നിരയിലായിരുന്നു മുതിര്‍ന്ന മാപ്പിളപ്പാട്ട് ഗായകനായ എരഞ്ഞോളി മൂസ. പുതിയ സിനിമയിലൂടെ പഴയ പാട്ടുമായി വരുന്നതും അദ്ദേഹമാണ്.

ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ട് പാടിയിട്ടുണ്ടെങ്കിലും സിനിമയില്‍ പാടുന്നത് വ്യത്യസ്ത അനുഭവമാണെന്ന് എരഞ്ഞോളി മൂസ പറഞ്ഞു. അനശ്വര സിനിമാസിന്റെ ബാനറിലെത്തുന്ന നിക്കാഹിന്റെ ഷൂട്ടിംഗ് അടുത്ത വാരം കണ്ണൂരില്‍ തുടങ്ങും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.