Latest News

ജിയ ജീവനൊടുക്കിയത് പ്രണയം തകര്‍ന്നതിനാല്‍

മുംബൈ: പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ബോളിവുഡ് താരം ജിയാ ഖാന്‍ ജീവനൊടുക്കിയത് ചെയ്തതെന്ന് പോലീസ്. ആദിത്യ പഞ്ചോളിയുടെയും സറീനാ വഹാബിന്റെയും മകന്‍ സൂരജ് പഞ്ചോളിയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതാണ് ജിയയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ഇതിന്റെ വിഷമവും കരിയറില്‍ കാര്യമായ വിജയം നേടാന്‍ കഴിയാതിരുന്നതും ചേര്‍ന്നപ്പോഴുണ്ടായ വിഷമമാണ് മരണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സൂരജുമായി ജിയ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. അതിനിടെയാണ് സൂരജിന്റെ പുതിയ പ്രണയ ബന്ധത്തെക്കുറിച്ച് ജിയ അറിഞ്ഞത്. ഇതില്‍ ഇവര്‍ കടുത്ത നിരാശയിലായിരുന്നു. രാത്രി 10.53നാണ് ജിയയുടെ ഫോണില്‍നിന്ന് അവസാന കോള്‍ പോയത്. സൂരജിന്റെ ഫോണിലേക്കായിരുന്നു ഇത്. വെറും രണ്ടു മിനിറ്റ് മാത്രമാണ് സംഭാഷണം നീണ്ടത്. ഫോണ്‍ കട്ട് ചെയ്തതിനു പിന്നാലെ നടി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം.

സൂരജിനെ അഗാധമായി പ്രണയിച്ചിരുന്ന നടി ജീവനൊടുക്കിയ രാത്രി നിരവധി മെസേജുകള്‍ അയച്ചിരുന്നു. സൂരജും മറുപടി നല്‍കിയിരുന്നു. ജിയയ്ക്കായി ഒരു ബൊക്കേയും ഇയാള്‍ അയച്ചിരുന്നതെങ്കിലും ഇതു സ്വീകരിക്കാന്‍ അവര്‍ തയാറായില്ലെന്നും പോലീസ് പറഞ്ഞു. മുംബൈ ജുഹുവിലെ 'സാഗര്‍ സംഗീത്' എന്ന വീട്ടില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നു മണിക്കാണ് ജിയ ഷാളില്‍ തൂങ്ങി മരിച്ചത്. ഒപ്പം താമസിക്കുന്ന അമ്മയും സഹോദരിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.