ചന്ദ്രിക വിളിച്ചുപറഞ്ഞതു സത്യങ്ങളായിരുന്നു. എന്നാല്‍, സത്യംപറഞ്ഞതു തെറ്റിപ്പോയെന്നു ഖേദപ്രകടനം നടത്തേണ്ട ഗതികേടിലാണു ലീഗ് എത്തിപ്പെട്ടത്. ലീഗിനെയും ന്യൂനപക്ഷങ്ങളെയും മൊത്തത്തില്‍ അധിക്ഷേപിക്കുന്ന സുകുമാരന്‍ നായരെ വിമര്‍ശിക്കാനേ പാടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
സുകുമാരന്‍ നായരുടെ മാനനഷ്ടക്കേസിനെ നേരിടാനുള്ള ആര്‍ജവമാണു ലീഗ് കാണിക്കേണ്ടത്. ലീഗിനെതിരേ എല്ലാ അമ്പുകളുമെയ്യുന്ന സുകുമാരന്‍ നായരുടെയോ അദ്ദേഹം പ്രതിനിധീകരിക്കുന്ന മുന്നാക്ക സവര്‍ണ-സംഘപരിവാര ശക്തികളുടെയോ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാവുമെന്ന ലീഗിന്റെ ധാരണ ഒരു കാലത്തും നടക്കാനിടയില്ല.
ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന അധര്‍മ യുദ്ധത്തിനു ലീഗിന്റെ ഇപ്പോഴത്തെ നിലപാട് ശക്തിവര്‍ധിപ്പിക്കുകയാണു ചെയ്യുക- അശ്‌റഫ് കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment