കലശലായ വയറ് വേദനയെ തുടര്‍ന്നാണ് ഇന്ദിറാണി 1989 സെപ്തംബറില്‍ മധുര ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ എക്സ്റേ പരിശോധന നടത്തിയ ശേഷം ശസ്ത്രിക്രിയ വേണമെന്നു നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയക്കു ശേഷം വീട്ടിലെത്തിയ ഇന്ദിറാണിക്ക് വേദന കൂടിയതല്ലാതെ കുറവുണ്ടായില്ല. കടുത്ത വേദനയുമായി വീണ്ടും ഇതേ ആസ്പത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ വേദന സംഹാരിയും ആന്റിബയോട്ടിക്കും പലതവണ കുറിച്ചു നല്കി തിരിച്ചയച്ചു.
കഴിഞ്ഞ 20 വര്‍ഷത്തോളം ഇതേ രീതിയില്‍ തന്നെയായിരുന്നു ചികിത്സ! കടുത്ത സാമ്പത്തിക പ്രശ്നം കാരണം വിദഗ്ധ ഡോക്ടറെ കാണാനും, സ്വകാര്യ ആസ്പത്രിയില്‍ ചികിത്സിക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ മാസം ഇന്ദിറാണി വേദനകൊണ്ട് പിടഞ്ഞപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ വിദഗ്ധ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്. എക്സ്റേ -സ്കാന്‍ പരിശോധനയില്‍ ഇന്ദിറാണിയുടെ വയറ്റില്‍ കത്രിക കണ്ടെത്തുകയായിരുന്നു.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്നതാണ് ഈ കത്രികയെന്നു ഡോക്ടര്‍മാര്‍ വിവരം നല്കി. ഇതേ തുടര്‍ന്നാണ് അഡ്വ. പന്നീര് ശെല്‍വം മുഖേന ഇന്ദിറാണി മധുര ഹൈക്കോടതി ബെഞ്ചില്‍ ഹരജി നല്‍കിയത്. തന്റെ ദുരാവസ്ഥ ബോധിപ്പിച്ച ഇന്ദിറാണി വയറ്റിലെ കത്രിക നീക്കം ചെയ്യുന്നതിന് സ്വകാര്യ ആസ്പത്രിയില്‍ പോകാന്‍ വഴിയില്ലെന്നും, മധുര മെഡിക്കല്‍ കോളജില്‍ വെച്ചു തന്നെ വിദഗ്ധരായ ഡോക്ടര്മാരെകൊണ്ടു ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാന്‍ ഉത്തരവു നല്‍കണമെന്നും ഹരജിയില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment