Latest News

ഇന്‍ഫോപാര്‍ക്കില്‍ ഇനി സൈക്കിളില്‍ സഞ്ചരിക്കാം


കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ ഇനി സൈക്കിളില്‍ സഞ്ചരിക്കാം. കാമ്പസിനുള്ളിലെ ഹരിത സ്വഭാവം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്കു സൈക്കിള്‍ സേവനം ഏര്‍പ്പെടുത്തിയത്. ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ചു മന്ത്രിയും പാര്‍ക്കിലെ വിവിധ കമ്പനി മേധാവികളും ഇന്‍ഫോ പാര്‍ക്ക് ചീഫ് എക്‌സിക്ക്യൂട്ടിവ് ഓഫീസര്‍ ജിജോ ജോസഫും കാമ്പസിലൂടെ സൈക്കിള്‍ സവാരി നടത്തി. സൈക്കിള്‍ ക്ലബില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മണിക്കൂറില്‍ രണ്ടുരൂപ നിരക്കില്‍ സൈക്കിള്‍ ഉപയോഗിക്കാം. ഇന്‍ഫോപാര്‍ക്കിലെ എട്ടിടങ്ങളില്‍ സൈക്കിളുകള്‍ പാര്‍ക്കു ചെയ്തിട്ടുണ്ടാകും. വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സൈക്കിളുകള്‍ ലഭ്യമാണ്.

9645511155 എന്ന മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ ജീവനക്കാര്‍ക്കു സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാകാം. വിപ്രോ, ഫ്രാഗോമെന്‍, ലിറ്റ്മസ് 7, കാല്‍പൈന്‍ സൊലുഷന്‍സ്, യുവിജെ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ കമ്പനികളാണ് ക്ലബിലേക്ക് അന്‍പതു സൈക്കിളുകള്‍ സംഭാവന ചെയ്തത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഈ ഉദ്യമം വിജയകരമായി നടത്തിവരുന്ന 'അതി' സൈക്കിള്‍ ക്ലബ്ബാണ് ഇന്‍ഫോപാര്‍ക്കിലും ഈ സംരംഭം ഏറ്റെടുത്ത് നടത്തുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.