Latest News

രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്‌ടര്‍ തകര്‍ന്ന്‌ 19 പേര്‍ മരിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. അഞ്ചു വ്യോമസേന അംഗങ്ങളുടെയും മൂന്ന് തീര്‍ത്ഥാടകരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് ഗൗരീകുണ്ഡിനു സമീപം വൈകീട്ട് നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. കേദാര്‍നാഥില്‍നിന്ന് തീര്‍ത്ഥാടകരുമായി തിരിച്ചുവരുമ്പോഴാണ് അപകടം. കാലാവസ്ഥ മോശമായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതായിരുന്നു ഹെലികോപ്ടര്‍ .

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പട്ടാളകോടതി ഉത്തരവിട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.