Latest News

മണിപ്പാലിലെ കൂട്ടമാനഭംഗം: പ്രതികളെക്കുറിച്ച്‌സൂചന ലഭിച്ചതായി ഐ.ജി.


മംഗലാപുരം: മണിപ്പാലില്‍ മലയാളിയായ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിച്ചതായി ഐ.ജി. പ്രതാപ് റെഡ്ഡി പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതികള്‍ ഉടനെ പിടിയിലാവുമെന്നും അന്വേഷണത്തിന് ആറുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടബലാത്സംഗത്തിനെതിരെ മണിപ്പാലിലും മംഗലാപുരത്തും വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഐ.ജി. പത്രസമ്മേളനം നടത്തിയത്. അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ് -ഐ.ജി. പറഞ്ഞു.

മാനസികമായി തകര്‍ന്ന വിദ്യാര്‍ഥിനിയില്‍നിന്ന് വിശദമായ മൊഴിയെടുക്കാനായിട്ടില്ല. കൗണ്‍സലിങ് നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലെത്താന്‍ സമയമെടുക്കുമെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സഹായത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയും. കുട്ടിയുടെ കുടുംബാംഗങ്ങള്‍ പരാതിനല്‍കാന്‍ തയ്യാറായിട്ടില്ല. എങ്കിലും, അത് അന്വേഷണത്തെ ബാധിക്കില്ല. പീഡിപ്പിക്കപ്പെട്ട സ്ഥലം വെളിപ്പെടുത്താനാവില്ല. അത് അന്വേഷണത്തെ ബാധിക്കും- അദ്ദേഹം പറഞ്ഞു.

അതിവേഗം ഓട്ടോ ഓടിക്കാന്‍ കഴിയുന്ന വിദഗ്ധനായ ഒരു ഡ്രൈവര്‍ക്കേ ഇത്തരത്തിലൊരു കൃത്യം ചെയ്യാനാവൂ. ചില ഓട്ടോ ഡ്രൈവര്‍മാരെയും തദ്ദേശീയരെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോയ്ക്ക് രജിസ്‌ട്രേഷനില്ലാത്തതാണ് അന്വേഷണത്തിന് പ്രധാന തടസം- ഐ.ജി.പറഞ്ഞു. എസ്.പി ബൊറാലിംഗവും കൂടെയുണ്ടായിരുന്നു.
ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജ് ഞായറാഴ്ച ഉഡുപ്പിയും മണിപ്പാലും സന്ദര്‍ശിക്കും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.