Latest News

അമിതവേഗതയില്‍ ഓടിച്ചുപോയ കൊല്ലംപോലീസ് കമ്മീഷണറുടെ വാഹനം കുടുങ്ങി

കൊല്ലം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ഋഷിരാജ് സിംഗിന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ വാഹനം ഋഷിരാജ് സിംഗ് തടഞ്ഞുനിര്‍ത്തി.

അമിതവേഗതയില്‍ വാഹനം ഓടിച്ചുപോയതിനു സിറ്റി പോലീസ് കമ്മീഷണറെയും ഡ്രൈവറെയും ഋഷിരാജ് സിംഗ് താക്കീത് നല്കി. ശനിയാഴ്ച രാത്രി ചാത്തന്നൂര്‍ ഭാഗത്തുവച്ചായിരുന്നു സംഭവം.
തിരുവനന്തപുരത്തു നടന്ന കമ്മീഷണര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തശേഷം കൊല്ലത്തേക്കു മടങ്ങുകയായിരുന്നു ദേബേഷ്‌കുമാര്‍ ബഹ്‌റ.

ചാത്തന്നൂര്‍ ജംഗ്ഷനു സമീപം കമ്മീഷണറുടെ വാഹനം ഋഷിരാജ്‌സിംഗിന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തു. തുടര്‍ന്നാണ് ഋഷിരാജ്‌സിംഗ് കമ്മീഷണറുടെ വാഹനത്തെ പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തി താക്കീത് നല്കിയത്.

അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടുന്ന പോലീസ് കമ്മീഷണര്‍തന്നെ ഓവര്‍ സ്പീഡില്‍ വാഹനം ഓടിക്കുന്നത് ശരിയല്ലെന്നു ഋഷിരാജ് സിംഗ് കമ്മീഷണറോടു തുറന്നടിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.