Latest News

മതം മാറില്ല; വിവാഹം ഉടന്‍ : റിമ കല്ലിങ്കല്‍


കളമശ്ശേരി:  ഗോസിപ്പുകള്‍ക്കും നീണ്ട നാളത്തെ കാത്തിരിപ്പിനുമൊടുവില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ഉടന്‍ വിവാഹിതരാകുമെന്ന് അറിയിച്ചു. വിവാഹത്തിനായി താന്‍ മതം മാറില്ലെന്ന് റിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ വിവാഹത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. കളമശ്ശേരി ഗവണ്മെന്റ് ഹൈസ്‌കൂളിലെ പരിപടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

ആഷിക് അബുവുമായി പ്രണയത്തിലാണെന്ന് റിമ നേരത്തെ തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് കഴിഞ്ഞു വരികയായിരുന്നു. അടുത്ത വര്‍ഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂവെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്.

വിവാഹത്തിനായി റിമ ഇസ്ലാം മതം സ്വീകരിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് റിമ പറഞ്ഞു.

പല പരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുത്ത് കൊണ്ടിരുന്നത്. കൊച്ചി ബിനാലെയുടെയും റിപ്പോര്‍ട്ടര്‍ ചാനലിന്റേതടക്കം മിക്ക പുരസ്‌കാര വേദികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.








Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ashiq abu, Rima kallingal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.