Latest News

വായനയെന്നത്‌ വിപ്ലവം തന്നെ: ഖാദര്‍ മാങ്ങാട്‌


കണ്ണൂര്‍: സംസ്‌കാരമെന്നത്‌ മനഷ്യജീവിതത്തിന്റെ ആകെയുള്ള തുകയാണെന്നും ലോകത്ത്‌ വിപ്ലവങ്ങള്‍ ഉണ്ടാവുന്നതിന്‌ പ്രധാന പിന്തുണ പുസ്‌തകങ്ങളുടെതാണെന്നും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ ഖാദര്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു. 

ജൂബിലി ഹാളില്‍ ജില്ലാതല വായനാദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തുണ്ടായിട്ടുള്ള പ്രധാനവിപ്ലവങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരമടക്കമുണ്ടായത്‌ പുസ്‌തകങ്ങളുടെ പിന്തുണയും അവ നല്‍കിയ അറിവിന്റെ വെളിച്ചവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.  വായനയെന്നത്‌ വിപ്ലവം തന്നെയാണെന്നും രചനകള്‍ അറിവിന്റെയും മനസ്സിന്റെ പ്രവര്‍ത്തനവും കൊണ്ടുണ്ടാകുന്ന ഉല്‍പന്നമാണെന്നും അദ്ദേഹം പറഞ്ഞു 

കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക്‌ 25 കോടി ചെലവില്‍ കണ്ണൂരില്‍ വിപുലമായ ലൈബ്രറി പൂര്‍ത്തിയായിരിക്കുകയാണെന്നും തെക്കെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല ഇതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനസ്സിനെ ഉത്തേജിപ്പിക്കുന്ന ചിന്തകള്‍ക്ക്‌ തിരികൊളുത്തുന്ന പുസ്‌തകങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ കെ എ സരള അധ്യക്ഷതവഹിച്ചു.നഗരസഭാ ചെയര്‍പേഴസന്‍ റോഷ്‌നി ഖാലിദ്‌ വായനാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സിക്രട്ടറി കാരയില്‍ സുകുമാരന്‍ പി എന്‍ പണിക്കര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. സുരേന്ദ്രന്‍ മാസ്റ്റര്‍, പി സി ബൈജു എന്നിവര്‍ പ്രസംഗിച്ചു. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും അസി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ പി എന്‍ പണിക്കരുടെ ജീവിതം ഉള്‍ക്കൊണ്ട വായനയുടെ വളര്‍ത്തച്ഛന്‍ എന്ന ഡോക്യുമെന്ററി പ്രകാശനവുമുണ്ടായി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.