Latest News

60 ലക്ഷത്തിലേറെ പേരുടെ വിവരങ്ങള്‍ വൈറസ് ചോര്‍ത്തിയെന്ന് ഫേസ്ബുക്ക്

ഒടുവില്‍ തങ്ങളുടെ പക്കല്‍ നിന്നും 60 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് സമ്മതിച്ചു. ഇവരുടെ ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളുമാണ് വൈറസ് ചോര്‍ത്തിയതെന്നാണ് ഫേസ്ബുക്ക് സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.

തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഞെട്ടല്‍ ഫേസ്ബുക്ക് മറച്ചുവെച്ചില്ല. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ നോട്ടിലാണ് വിവരങ്ങള്‍ ചോര്‍ന്ന വിവരം ഫേസ്ബുക്ക് സമ്മതിച്ചിരിക്കുന്നത്.

‘ഞങ്ങള്‍ ഉപഭോക്താക്കളുടെ സ്വകാര്യതക്ക് വലിയ വിലയാണ് നല്‍കുന്നത്. അവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടാതിരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. വൈറസ് ആക്രമണത്തില്‍ നിന്നും നൂറ് ശതമാനം സുരക്ഷ ആര്‍ക്കും ഉറപ്പുനല്‍കാനാവില്ല. എന്നാലും ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും’

ഫേസ്ബുക്കിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനായ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ചവരുടെ അക്കൗണ്ടുകളെയാണ് പ്രധാനമായും വൈറസ് ആക്രമിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെങ്കിലും ലഭിച്ച വിവരം പുറത്തുവിടുകയാണെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.