Latest News

ഭാര്യയെ കൊല്ലാന്‍ പൂര്‍വ്വ വിദ്യാര്‍ഥിക്ക് കൊട്ടേഷന്‍ നല്‍കിയ അധ്യാപകന്‍ അറസ്റ്റില്‍

താക്കൂര്‍ : ഭാര്യയെ കൊല്ലാന്‍ പൂര്‍വ്വവിദ്യാര്‍ഥിക്ക് ക്വട്ടേഷന്‍ നല്‍കിയ നല്ല സോപാര ജൂനിയര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍. താക്കൂര്‍ വിദ്യാര്‍ മന്ദിര്‍ സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് പ്രിന്‍സിപ്പലും കൊമേഴ്‌സ് അധ്യാപകനുമായ അമര്‍ജിത്ത് സിംഗ് (34) ആണ് ഭാര്യ കിരണിനെ (26) കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. പൂര്‍വ്വ വിദ്യാര്‍ഥി അക്ബറലി വാര്‍സി(19)ക്ക് 50,000 രൂപയക്കായിരുന്നു സിംഗ് ക്വട്ടേഷന്‍ നല്‍കിയത്.

രണ്ട് കുട്ടികളുടെ അമ്മയായ കിരണിന്റെ മൃതദേഹം ഫെബ്രുവരി 20നാണ് പോലീസ് കണ്ടെടുത്തത്. വെട്ടിമുറിച്ച മൃതദേഹം വിവിധ ബാഗുകളില്‍ നിറച്ച് പലയിടത്തും തള്ളുകയായിരുന്നു. ബാഗില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറം ലോകം അറിഞ്ഞജ്. പോലീസ് പരിശോധനയില്‍ പലയിടങ്ങളില്‍ നിന്ന് മൃതദേഹത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

അതിനിടെ ഫെബ്രുവരി 21ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അമര്‍ജീത് സിംഗ് പരാതിയും നല്‍കി. ഭാര്യയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടായിരിക്കാമെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണ പുരോഗതിയും ഇയാള്‍ നിരന്തരം അന്വേഷിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഇയാളെ സംശയിച്ചിരുന്ന പോലീസ് വാര്‍സിയുടെ മൊബൈലിലേക്ക് ഇയാള്‍ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി.

നാല് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊലപാതക കേസ് പോലീസ് തെളിയിച്ചത്. അമര്‍ജിത്ത് സിംഗിന്റേയും അക്ബറലിയുടേയും മൊബൈല്‍ ഫോണ്‍ വിവരങ്ങളാണ് പോലീസിനെ കേസ് തെളിയിക്കാന്‍ സഹായിച്ചത്. ഇരുവരും കൈമാറിയ ഫോണ്‍ സന്ദേശങ്ങളും പോലീസ് ചോര്‍ത്തിയിരുന്നു.

വാര്‍സിയെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത കഥ പുറത്തായത്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച വാര്‍സി നലസോപാറയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. സിംഗിന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിദ്യാര്‍ഥിനികള്‍ അയച്ച നിരവധി അശ്ലീല എസ്.എം.എസുകള്‍ പോലീസ് കണ്ടെടുത്തു

കൊലപാതകം തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇരുവരേയും ജൂലൈ ഒന്നു വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.