Latest News

ചൈനീസ് വിമതന് സമ്മാനം:ചാര സോഫ്റ്റ്‌വെയര്‍ നിറഞ്ഞ ഫോണ്‍

ന്യൂയോര്‍ക്ക്:ചൈനീസ് വിമതനും അന്ധനുമായ ചെന്‍ ഗുവാങ്‌ചെങ്ങിന്റെ നീക്കങ്ങള്‍ അറിയാന്‍ ചാര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍... ...... .ചെന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫെലോഷിപ്പും സമ്മാനമായി സ്മാര്‍ട്ട്‌ ഫോണുകളും, ഐപാഡ്  സ്വീകരിച്ചിരുന്നു.

ചാരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ അവയിലുണ്ടെന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറും ചെന്നിന്‍റെ ഉപദേശകനുമായ ജെറോം കോഹന്‍ പറയുന്നത്. സംഭവത്തിനുപിന്നില്‍ അമേരിക്കയാണോ ചൈനയാണോ എന്ന് വ്യക്തമല്ല. ചെന്നിന്‍റെ ചലനങ്ങളും വാര്‍ത്താവിനിമയബന്ധങ്ങളും നിരീക്ഷിക്കാന്‍ ഉതകുന്നവയാണ് ഈ സോഫ്റ്റ്‌വെയറുകള്‍.
ചൈനയില്‍ വീട്ടുതടങ്കലിലായിരുന്ന ചെന്‍ രക്ഷപ്പെട്ടാണ് കുടുംബവുമൊത്ത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെത്തിയത്.

Keyword:entertaiment,world,malabar flash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.