Latest News

മൗഗ്ളിയെ പോലെ കാട്ടില്‍ വളര്‍ന്ന ടിപ്പി


കാട്ടില്‍ മൃഗങ്ങള്‍ക്കൊപ്പം വളരുന്ന മനുഷ്യക്കുട്ടിയെക്കുറിച്ച് നേരത്തെയും നമ്മള്‍ കേട്ടിട്ടുണ്ട്. ഇത് കൂടുതലും കഥകളിലും സിനിമയിലും ആയിരിക്കും. കാട്ടില്‍ വളരുന്ന മനുഷ്യന്റെ കഥ പറഞ്ഞ മൗഗ്ലിയും ടാര്‍സനുമെല്ലാം കുട്ടികളുടേയും മുതിര്‍ന്നവരുടേയുമെല്ലാം മനംകവര്‍ന്നിട്ടുമുണ്ട്. ചെന്നായും മലമ്പാമ്പും കരടിയും പുള്ളിപ്പുലിയും ആനയുമൊക്കെ അടങ്ങിയ കാട്ടുമൃഗങ്ങളാണ് ഈ കഥകളിലെ പ്രധാന കഥാപാത്രങ്ങള്‍. ഈ കഥകളിലെ പല ഭാഗങ്ങളും യാഥാര്‍ഥ്യമായതിന് തുല്യമാണ് കാട്ടില്‍ ജനിച്ചു വളര്‍ന്ന ടിപ്പി ദെഗ്രെ എന്ന പെണ്‍കുട്ടിയുടെ ജീവിതം.
വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ അലൈന്‍ ദെഗ്രേയുടേയും സില്‍വിയ റോബര്‍ട്ടിന്റേയും മകളാണ് ടിപ്പി(ജനനം 1990 ജൂണ്‍ 4). ജന്മംകൊണ്ട് ഫ്രഞ്ച് കാരിയാണെങ്കിലും നമീബിയയിലെ കാടുകളില്‍ മൃഗങ്ങള്‍ക്കും ഗോത്രവിഭാഗക്കാര്‍ക്കുമൊപ്പമാണ് ടിപ്പി വളര്‍ന്നത്. ഈ കാട്ടില്‍ അവളുടെ കൂട്ടുകാര്‍ മൃഗങ്ങളായിരുന്നു. ഏറ്റവും അടുത്ത കൂട്ടുകാരോട് പെരുമാറുന്നതുപോലെയാണ് അവള്‍ വന്യമൃഗങ്ങളോട് പെരുമാറിയത്. അവള്‍ക്ക് മൃഗങ്ങളെ ഒന്നിനേയും അശ്ശേഷം പേടിയുണ്ടായിരുന്നില്ല ടിപ്പിയെക്കുറിച്ച് അവളുടെ അമ്മ തന്നെ പറയുന്നു.

28 വയസുള്ള ആഫ്രിക്കന്‍ ആന അബുവും ജെ ആന്‍ഡ് ബി എന്ന് പേരിട്ട് വിളിച്ചിരുന്ന പുള്ളിപ്പുലിയും സിംഹക്കുഞ്ഞുങ്ങളും സീബ്രക്കുഞ്ഞും മന്തന്‍ തവളകളുമൊക്കെയായിരുന്നു ടിപ്പിയുടെ കൂട്ടുകാര്‍. ആഫ്രിക്കന്‍ കാടുകളായിരുന്നു ബാല്യകാലത്ത് ടിപ്പിയുടെ വീട്. അവിടെയുള്ള മൃഗങ്ങള്‍ക്കൊപ്പം ഗോത്രവര്‍ഗ്ഗക്കാരുമായിട്ടായിരുന്നു ടിപ്പിയുടെ അടുത്ത ബന്ധം. ‘ഞാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കാട്ടിലാണ് കഴിഞ്ഞിരുന്നത്. അവിടെ കുട്ടികളൊന്നുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന മൃഗങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍’ ടിപ്പി പിന്നീട് പറഞ്ഞു.

കാട്ടിലെ ടിപ്പിയുടെ ജീവിതം വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ അച്ഛനമ്മമാര്‍ പലപ്പോഴായി റെക്കോഡു ചെയ്തു. ടിപ്പിയുടെ ജീവിതം പിന്നീട് പുസ്തകവും ഡോക്യുമെന്ററിയുമെല്ലാമായി
പുനര്‍നിര്‍മ്മിക്കുന്നതിന് ഇത് സഹായിച്ചു. 1998ലാണ് ‘ടിപ്പി ഓഫ് ആഫ്രിക്ക’ എന്ന പേരില്‍ ഈ പെണ്‍കുട്ടിയുടെ കാട്ടിലെ ജീവിതം നോവലായി പുറത്തിറങ്ങി. ഏറെ വൈകാതെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ടിപ്പി ഓഫ് ആഫ്രിക്ക ഇടംപിടിച്ചു. ജീവിതത്തില്‍ വലിയ സാഹസങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കരുതുന്നവരെ പോലും ഞെട്ടിപ്പിക്കുന്നതാണ് ടിപ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ(ബ്രിഡ്ജിംഗ് ദ ഗാപ്പ് ടു ആഫ്രിക്ക)

ഏഴ് വര്‍ഷത്തെ ആഫ്രിക്കന്‍ ജീവിതത്തിന് ശേഷം ടിപ്പി അച്ഛനമ്മമാര്‍ക്കൊപ്പം മഡഗാസ്‌ക്കര്‍ ദ്വീപുകളിലേക്കും തുടര്‍ന്ന് സ്വന്തം നാടായ ഫ്രാന്‍സിലേക്കും പോയി. ഏറെ വൈകാതെ ഫ്രാന്‍സില്‍ ഏറ്റവും പ്രശസ്തിയുള്ള കുട്ടിയായി മാറി. രണ്ടുവര്‍ഷം സ്‌കൂളില്‍ പോയെങ്കിലും തുടര്‍ന്നില്ല. വീട്ടില്‍ തന്നെയായിരുന്നു ടിപ്പിയുടെ പിന്നീടുള്ള പഠനം. ഇതിനിടെ ഡിസ്‌കവറി ചാനലിന് വേണ്ടി ആറ് ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാന്‍ ടിപ്പി ആഫ്രിക്കയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ പാരീസിലെ ലാ സോര്‍ബൊണ്‍ നോവെല്ല യൂണിവേഴ്‌സിറ്റിയില്‍ ചലച്ചിത്രപഠനത്തിലാണ് ടിപ്പി.













Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.