Latest News

ഐഡന്റിറ്റികാര്‍ഡ് വിതരണവും വര്‍ക്ക്‌ഷോപ്പ് ഉദ്ഘാനവും


കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും കെ.സി.സി.എല്‍ ഡിജിറ്റല്‍ സര്‍വ്വീസ് എസ്.എം.എസ് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനവും കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് സി.ഒ.എ. സംസ്ഥാന ട്രഷറര്‍ എം.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പറും സി.ഒ.എ അംഗവുമായ ഹരീഷ്.പി.നായര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്ത് ആദ്യമായാണ് സി.ഒ.എ. ഐഡന്റിറ്റി കാര്‍ഡ് വിതരണം കാസര്‍കോട് ജില്ല പൂര്‍ത്തീകരിച്ചത്. സി.ഒ.എ. ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. 

കെ.സി.സി.എല്‍ ഡയറക്ടര്‍ എസ്.എം.എസ്. വര്‍ക്ക്‌ഷോപ്പ് ക്ലാസെടുത്തു.
സതീഷ്.കെ.പാക്കം, ശശികുമാര്‍, എം.ലോഹിതാക്ഷന്‍, രഘുനാഥ്, പ്രദീപന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.