Latest News

ദുരൂഹ സഹചര്യത്തില്‍ മരിച്ച യുവതി താമസിച്ച വീട് പരിശോധിക്കാനെത്തിയ പോലീസ് പെരുമ്പാമ്പുമായി മടങ്ങി


ഉദുമ: കഴിഞ്ഞ ദിവസം ദുരൂഹ സഹചര്യത്തില്‍ മരിച്ച ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുറ്റിക്കോലിലെ തിലോത്തമ താമസിച്ച വീട് പരിശോധിക്കാനെത്തിയ ബേക്കല്‍ എസ്.ഐ എം.പി രാജേഷിനെയും സംഘത്തെയും വരവേററത് പടുകൂററന്‍ പെരുമ്പാമ്പ്.

വെളളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. എം.പി രാജേഷും സംഘവും ഉദുമ കണ്ണിക്കുളങ്ങര കോംപ്‌ളക്‌സിന് പിറക് വശത്തുളള തിലോത്തമയുടെ വാടക വീട് പരിശോധിക്കാനെത്തിയതായിരുന്നു. വീട്ടിലേക്കുളള വഴിയില്‍ പെരുമ്പാമ്പിനെ കണ്ട പോലീസ് സംഘം അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. 

അയല്‍വീട്ടുകാരും തൊട്ടടുത്തുളള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചാനലുകളിലെ ജീവനക്കാരും പോലീസും കൂടി ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയതോടെ യുവതിയുടെ വാടക വീട് പരിശോധിക്കാതെ പെരുമ്പാമ്പുമായി പോലീസ് സംഘം മടങ്ങുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.