Latest News

പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടും: മന്ത്രി കെ സി ജോസഫ്


കാസര്‍കോട്: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും സംസ്ഥാനം പാല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുമെന്ന് ഗ്രാമവികസന-ക്ഷീരവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ആറ് ലക്ഷം ലിറ്റര്‍ പാല്‍ അന്യ സംസ്ഥാനത്തു നിന്നും വാങ്ങിയ കേരളം ഇപ്പോള്‍ ഒരു ലക്ഷം ലിറ്റര്‍ പാല്‍ മാത്രമാണ് പുറത്തു നിന്നും വാങ്ങുന്നത്. എന്നാല്‍ മലബാര്‍ മേഖലയില്‍ രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ അധികം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 

മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ നവീകരിച്ച വെളളരിക്കുണ്ട് ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ കെട്ടിടവും ഡയറി ഫാര്‍മേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരപ്പ, കാറഡുക്ക എന്നീ ബ്ലോക്കുകളില്‍ ക്ഷീരവികസന ഓഫീസ് ആരംഭിക്കുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഹരിത രാമകൃഷ്ണന് മന്ത്രി പുരസ്‌ക്കാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. 

സംഘത്തിനുളള കെട്ടിട ഗ്രാന്റ് വിതരണം മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പും ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യം കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറും. മെഡിക്ലെയിം തുക വിതരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണനും എം ആര്‍ ഡി എഫ് ചാരിറ്റി ഫണ്ട് വിതരണം ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയവും എ സി എ ധനസഹായം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജെ വര്‍ക്കിയും വിതരണം ചെയ്തു. വെളളരിക്കുണ്ട് ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ ജോസഫ് ഒറ്റപ്ലാക്കല്‍ മികച്ച ക്ഷീരകര്‍ഷകനെ ചടങ്ങില്‍ ആദരിച്ചു. 

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടിഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ് പദ്ധതി റിപ്പോര്‍ട്ടും, ഷോബി ജോസഫ് സംഘം പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു കോഹിനൂര്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലൈസമ്മ ജോര്‍ജ്ജ്, ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടര്‍ കെ ടി രാജന്‍, മില്‍മ ഡയറക്ടര്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി വി മൈക്കിള്‍, തങ്കച്ചന്‍ തോമസ്, ജോസഫ് രാജു, എ സി എ ലത്തീഫ്, ചന്ദ്രന്‍ വിളയില്‍, കുഞ്ഞിക്കണ്ണന്‍ ബളാല്‍, കെ എസ് സ്‌ക്കറിയ എന്നിവര്‍ സംസാരിച്ചു. വെളളരിക്കുണ്ട് ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് പി എം ജോര്‍ജ്ജ് പാലമറ്റം സ്വാഗതവും കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫീസര്‍ ആയിഷ സി എ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.