കുറ്റിക്കാട്ടൂര്‍: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായ ആനക്കുഴിക്കര മുണ്ടോട്ടു അബു ഇസ്ഹാഖ് ഇസ്മയില്‍ മൗലവി (84 ) ശനിയാഴ്ച രാവിലെ നിര്യാതനായി. ദീര്‍ഘ കാലം ആലിയ അറബി കോളേജ്, ചേന്നമംഗല്ലൂര്‍ ഇസ്ലാമിയ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും മസ്ജിദ് രിവാഹ് ഖത്തീബായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഐനുല്‍ ഹുദ കാപ്പാട് കോളേജ് പ്രിന്‍സിപ്പലായിരുന്നു. മയ്യത്ത് സംസ്‌കരണ മുറകള്‍, നമസ്‌കാരം, വഹാബിസം ,എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. മക്കള്‍: ഇസ്ഹാഖ് (കെ എസ് എ), ആഇഷ ,സാജിത, ഹഫ്‌സ, ഹബീബ .മരുമക്കള്‍: ഉമ്മര്‍ കോയ, സുലൈമാന്‍, ഉമ്മര്‍, ബഷീര്‍, ഹാജറ.
മയ്യിത്ത് വൈകീട്ടോടെ മാണിയമ്പലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌ക്കാരത്തിന് ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment