[www.malabarflash.com] അവാര്‍ഡ് നിശയില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ മംമ്തയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി. തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഇനിയും അതു തുടരുക തന്നെ ചെയ്യുമെന്ന് മംമ്ത വ്യക്തമാക്കി.
‘എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തന്നെയാണ് ഓരോ തവണയും ധരിക്കുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യും. മറിച്ചുള്ളതൊന്നും എന്നെ ബാധിക്കില്ല.’ മംമ്ത പറയുന്നു.
‘ലോസ് ഏഞ്ചല്‍സില്‍ നിന്ന് വാങ്ങിയ വസ്ത്രമാണ് അവാര്‍ഡ് നിശയില്‍ അണിഞ്ഞത്. ഹോളിവുഡ് താരങ്ങളെ തോല്‍പ്പിക്കുന്ന വസ്ത്രധാരണമെന്നാണ് പലരും അതിനെക്കുറിച്ച് പറഞ്ഞിരുന്നത്. മറിച്ചുള്ള വിമര്‍ശനങ്ങള്‍ കഷ്ടമെന്നാണ് പറയാനുള്ളത്.’ മംമ്ത വ്യക്തമാക്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment