ജിദ്ദ : പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ കുടുംബ സമേതം എത്തിയ ചിത്താരി മുഹമ്മദ് മൗലവിയെ ചിത്താരി കെ.എം.സി.സി പ്രവര്‍ത്തകര്‍ ജിദ്ദയില്‍ ആദരിച്ചു .നീണ്ട നാലര പതിറ്റാണ്ട് കാലം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന മുഹമ്മദ് മൗലവി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രടറിയായും അജാനൂര്‍ പഞ്ചായത്ത്.മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായും സൗത്ത് ചിത്താരി എല്‍.പി സ്‌കൂള്‍ പി.ട്ടി.എ പ്രസിഡണ്ടായും സേവനം അനുഷ്ടിച്ചിട്ടുണ്ട് .നാട്ടിലും ഗള്‍ഫ് നാടുകലിലുമായി ആയിര കണക്കിന് ശിഷ്യ സമ്പത്തുള്ള മൗലവി ചിത്താരിയിലെ സാമൂഹ്യ സാംസ്‌കാരിക മേഘലകളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നവ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണമായ സേവനത്തെ ചിത്താരിയിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ചു ബഷീര്‍ ചിത്താരി,കാദര്‍ .കെ,ബഷീര്‍.കെ എന്നിവര്‍ സംസാരിച്ചു .
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment