കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് ഭാര്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധുവിനെ അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രനടയില്‍ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഐ വിഭാഗം നേതാവായ കൊല്ലപ്പെട്ട മധു തിരഞ്ഞെടുപ്പിനെച്ചൊല്ലി ഏപ്രില്‍ 14ന് നടന്ന അക്രമത്തിലെ പ്രതിയാണ്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായ പ്രേംജി കൊള്ളന്നൂരിനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. ഗ്രൂപ്പിനകത്തെ പോരിനപ്പുറം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഗോപുരനടയിലെ ദീപസ്തംഭത്തിന് ചുവട്ടില്‍ ഓട്ടോയിലെത്തിയ നാലംഗസംഘം വെട്ടുകയാണുണ്ടായത്. 27 മാരകമായ മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. സംഭവത്തിന്റെ പിറ്റേദിവസം ഉച്ചയോടെ പ്രതികളായ ചാവക്കാട് എടക്കഴിയൂര്‍ മാങ്ങാട്ട് വീട്ടില്‍ ഷിനോജ് (26), അയ്യന്തോള്‍ വടക്കേകുന്നത്ത് പ്രവീണ്‍ (28), അയ്യന്തോള്‍ പുത്തന്‍വീട്ടില്‍ പി.എസ്. സുരേഷ് (29), അടാട്ട് പ്ലാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ (32) എന്നിവരാണ് കീഴടങ്ങിയത്. ഇടംകയ്യനായ ഷിനോജാണ് കൊലക്ക് നേതൃത്വം കൊടുത്തത്. മൂന്ന് ദിവസത്തിന് ശേഷം അഞ്ചാംപ്രതി അടാട്ട് കോടിയില്‍ പ്രജിത്ത് (28), ആറാംപ്രതി അടാട്ട് മഞ്ഞക്കാട്ടില്‍ സനൂപ് (28) എന്നിവരെയും അറസ്റ്റ്‌ചെയ്തു. ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിരുന്നു. ഇതോടെ മധു വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment