ആലുവ: ഒപ്പം ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വിദേശത്ത് ഉന്നതപഠനം നടത്തുന്ന കാമുകന് അയച്ചുകൊടുത്തുവെന്ന പരാതിയില്‍ മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
പുനലൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. യു.കെ.യില്‍ പഠിക്കുന്ന കോഴഞ്ചേരി സ്വദേശിയായ യുവാവിന് ചിത്രങ്ങള്‍ ഇ - മെയിലില്‍ അയച്ചുവെന്നാണ് പരാതി.
കോന്നി എന്‍.എസ്.എസ്. കോളേജില്‍ പഠിക്കവേ ഇരുവരും അടുപ്പത്തിലായിരുന്നതായി പെരുമ്പാവൂര്‍ സി.ഐ. വി. റോയ്പറഞ്ഞു. ഇപ്പോള്‍ യു.കെ.യിലുള്ള യുവാവ്, ചാറ്റിങ്ങിനിടെ താനൊരു ചതിയില്പെട്ടുവെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ചു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടുവത്രെ. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി തന്റെ കൈയിലുണ്ടായിരുന്ന ചെറിയ ക്യാമറ ഓണ്‍ചെയ്ത് പുസ്തകത്തിനോടൊപ്പം ഹോസ്റ്റല്‍മുറിയിലും മറ്റുംവെച്ച് ഏതാനും രംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പെണ്‍കുട്ടിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങളിലും ചാറ്റിങ്ങിലും സംശയംതോന്നിയ ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. അവ്യക്തമായ ചിത്രങ്ങളാണ് ക്യാമറയില്‍ പതിഞ്ഞതെന്നും പോലീസ് പറഞ്ഞു. ക്യാമറയും മറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതുകാരിയായ വിദ്യാര്‍ഥിനി ബിരുദപഠനം കഴിഞ്ഞതിനുശേഷമാണ് മാറമ്പിള്ളി എം.ഇ.എസ്. കോളേജില്‍ ചേര്‍ന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതിയായ അഡ്വ. കെ വി ഷൈലജയുടെ സഹോദരി കെ വി ജാനകിയെ പയ്യന്നൂര്‍ പോലീസ് അറസ്...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...
-
കണ്ണൂർ: വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട കമിതാക്കൾ വിവാഹിതരായി കോടതിയിൽ ഹാജരായപ്പോൾ വധൂ-വരൻമാരുടെ ബന...
-
റാഞ്ചി: ദൈവ പ്രീതിക്കായി പ്രാര്‍ത്ഥനകളും പൂജകളും നടത്താറുണ്ട്. എന്നാല്‍ ജാര്‍ഖണ്ഡിലെ യുവാവ് ചെയ്തത് ഇത്തിരി കടത്തുപോയി. ദൈവപ്രീതിക്കായി സ...
-
ഉദുമ: എസ്എഫ്ഐ ഉദുമ ഗവ. സയൻസ് അൻഡ് കോളേജ് യൂണിറ്റ് കമ്മിറ്റി അഹമ്മദ് അഫ്സൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനത്തിന്റെ ഭാഗമായി എൻഡോസൾഫാൻ ദുരിതബാധി...


No comments:
Post a Comment