Latest News

ഇടത് യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപെട്ട് ആയിരുന്നു മാര്‍ച്ച്‌.

 ബാനറുകളും പ്ളക്കാര്‍ഡുകളുമായ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.

 പരുക്കേറ്റ മാധ്യമം പത്രത്തിന്‍റെ ഫോട്ടോഗ്രാഫറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാര്‍ച്ച് സെക്രട്ടറിയേറ്റ് മുന്നില്‍ എത്തുന്നതിന് മുന്‍പ് നേതാക്കളെ മറികടന്ന് എത്തിയ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.