Latest News

പുരുഷോത്തമന്റെ കുടുംബത്തിന് ഷാര്‍ജ മലയാളി ടൈലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ധനസഹായം


ഉദുമ: ഹൃദയഘാതം മൂലം മരണമടഞ്ഞ ഉദുമ കുന്നിലെ പുരുഷോത്തമന്റെ കുടുംബത്തിന് ഷാര്‍ജ മലയാളി ടൈലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വരൂപിച്ച ധനസഹായം ഉദുമ ഗ്രമാപഞ്ചായത്ത് പ്രസിഡണ്ട് കെ കസ്തൂരി ടീച്ചര്‍ നല്‍കി.
അസോസിയേഷന്‍ വൈ.പ്രസിഡണ്ട് എ. അച്ചുതനാണ് ഫണ്ട് പഞ്ചായത്ത് പ്രസിഡണ്ടിനെ ഏല്‍പ്പിച്ചത്.
വാര്‍ഡ് മെമ്പര്‍ സുകുമാരി ശ്രീധരന്‍, വി.വി.കൃഷ്ണന്‍, കെ. പ്രഭാകരന്‍, മാധവന്‍, രാഘവന്‍, ആനന്ദന്‍, ചന്ദ്രന്‍, വേലായുധന്‍, ശശികുമാര്‍, ഗോപാലന്‍, ഗംഗാധരന്‍, നാരായണന്‍, ടി.വി കണ്ഠന്‍, പി. കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പടം: പുരുഷോത്തമന്റെ കുടുംബത്തിന് ഷാര്‍ജ മലയാളി ടൈലേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ധനസഹായം അസോസിയേഷന്‍ വൈ.പ്രസിഡണ്ട് എ. അച്ചുതന്‍ ഫണ്ട് പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരിയെ ഏല്‍പ്പിക്കുന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.