Latest News

ഹജ് ക്വോട്ട കുറയ്ക്കലില്‍ കേരളത്തിന് നഷ്ടം

കോഴിക്കോട്: സൗദിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയ്ക്ക് അനുവദിച്ച ഹജ് സീറ്റില്‍ 20% വെട്ടിക്കുറയ്ക്കുന്നു. 1.70 ലക്ഷം ക്വോട്ടയില്‍നിന്ന് 34,000 സീറ്റുകള്‍ കുറയും.സ്വകാര്യ സംഘങ്ങള്‍ക്ക് അനുവദിച്ച 45,000 സീറ്റുകള്‍ 11,000 ആയി കുറയ്ക്കുകയാണെങ്കില്‍ കൂടുതല്‍ നഷ്ടം കേരളത്തിനു ആയിരിക്കും.

കേരളത്തിലെ കുടുതല്‍ മലയാളികള്‍  സ്വകാര്യ ഹജ് സംഘങ്ങള്‍ മാര്‍ഗമാണ് പോവുന്നത്.9,000 തീര്‍ഥാടകരില്‍ താഴെ മാത്രമാണ് സംസ്ഥാന ഹജ് കമ്മിറ്റിവഴി പോകുന്നത്. മതസംഘടനകള്‍വഴിയും ചെറിയ ഗ്രൂപ്പുകള്‍വഴിയും ഹജ് സര്‍വീസ് നടത്തുന്നവരെയും ഇത് ബാധിക്കും. കഴിഞ്ഞ വര്‍ഷംതന്നെ ട്രാവല്‍സുകളില്‍ പണം അടച്ച് ബുക്ക് ചെയ്ത പതിനായിരത്തിലേറെ മലയാളികളുണ്ട്.

Keyword:hajj,kerala muslim

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.