കഴിഞ്ഞ മാര്‍ച്ച് 3 ന് 11 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം ഹദ്ദാദ് നഗറില്‍ ഒരുക്കിയ വേദിയില്‍ വെച്ച് നടന്നിരുന്നു. മഹര്‍ 2013 ന്റെ ഭാഗമായി 13 പേരുടെ വിവാഹമാണ് തീരുമാനിച്ചതെങ്കിലും 2 പെണ്‍കുട്ടികള്‍ക്ക് വരന്‍മാരെ കണ്ടെത്താന്‍ വൈകിയതിനാല്‍ ഇവരുടെ വിവാഹം പിന്നീട് നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു
വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ വെച്ച് കാഞ്ഞങ്ങാട്ടെ ഹര്‍ഷിദ ബാനുവും മുഹമ്മദ് ആഷിഫും, ദേളിയിലെ ആയിഷത്ത് മുഹ്‌സീനയും ചട്ടഞ്ചാലിലെ സക്കീറും തമ്മിലുളള വിവാഹങ്ങളാണ് നടക്കുന്നത്. നിക്കാഹിന് പളളിക്കര ഖാസി സി.എച്ച് അബ്ദുല്ല മുസ്‌ല്യാരും, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാരും നേതൃത്വം നല്‍കും.
വധുവരന്‍മാര്‍ക്ക് 5 പവന്‍ സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓരോ ഓട്ടോറിക്ഷയും കല്ല്യാണ വസ്ത്രങ്ങളും മഹര്‍ 2013 ന്റെ ഭാഗമായി സമ്മാനിക്കും.
മഹറിന്റെ തണലില്‍ 11 യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment