Latest News

ജിദ്ദ- മംഗലാപുരം നേരിട്ടുള്ള വിമാനത്തിന് ശ്രമിക്കുമെന്ന് മന്ത്രി ഖാദർ


ജിദ്ദ: വടക്കേ മലബാറിലെയും തെക്കന്‍ കര്‍ണാടകത്തിലെയും പ്രവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പ്രയോജനം ചെയ്യുന്ന ജിദ്ദ മംഗലാപുരം നേരിട്ടുള്ള വിമാനത്തിനു ശ്രമിക്കുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍ പറഞ്ഞു .മന്ത്രിയായ ശേഷം ആദ്യമായി ഉംറ നിര്‍വഹിക്കാന്‍ എത്തിയ അദ്ദേഹം കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു .കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭിക്കുമെന്ന് അദ്ദേഹം പ്രത്യക്ഷ പ്രകടിപ്പിച്ചു .

മണിപ്പാല്‍ കൂട്ട ബലാല്‍സംഗ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായതായി മന്ത്രി അറിയിച്ചു .നിതാഖാത്ത് പ്രശ്‌നത്തില്‍ കോണ്‍സിലര്‍ ജനറല്‍ ഫൈസ് അഹമദ് കിദ്വായിയുമായി ചര്‍ച്ച നടത്തുകയും കോണ്‍സുലേറ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണ്ടതിന്റെ ആവശ്യകത മനസ്സിലായതായും വിദേശ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ട് വരുമെന്നും എന്നാല്‍ മാത്രമേ സമയ ബന്ധിതമായി കാര്യങ്ങള്‍ തീര്‍ക്കാന്‍ കഴിയുകയുള്ളു എന്നം മന്ത്രി അഭിപ്രായപ്പെട്ടു .
സീസന്‍സ് റസ്‌റ്റോറന്റില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ കെ എം സി സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമദ് കുട്ടി, ഒ.ഐ.സി.സി ജിദ്ദ പ്രസിഡണ്ട് അബ്ദുല്‍ മജീദ് നഹ, കെ.എം.സി.സി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ ആശംസനേര്‍ന്നു. കെ.എം.സി.സി ജിദ്ദ ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. എന്‍ജിനീയര്‍ ഹമീദ്, സി.കെ ശാക്കിര്‍, ഹസ്സന്‍ ബത്തേരി, നിസാം മമ്പാട്, യുസുഫ് ഹാജി പടന്ന, റഹീം ചൂരി, ബഷീര്‍ ചിത്താരി, റഹീം പള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.