Latest News

മാടക്കാല്‍ കടവില്‍ 24 മണിക്കൂറും സൗജന്യ ബോട്ട് സര്‍വ്വീസ്

തൃക്കരിപ്പൂര്‍: തൂക്കു പാലം തകര്‍ന്ന് യാത്രാ തടസ്സം നേരിടുന്ന വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാലില്‍ ശനിയാഴ്ച രാവിലെ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന യന്ത്രവല്‍കൃത ഫൈബര്‍ ബോട്ട് സംവിധാനം ഏര്‍പ്പെടുത്തി. യാത്ര സൗജന്യമായിരിക്കും. 

വലിയപറമ്പ് പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. രണ്ട് കടവുകളില്‍ കൂടി ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുന്നതിന് വലിയപറമ്പ് പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തി. സര്‍വ്വ കക്ഷി യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, സബ് കളക്ടര്‍ വെങ്കിടേശപതി, ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ വൈ എം സി സുകുമാരന്‍, കെല്‍ ജനറല്‍ മാനേജര്‍ ഷാജി, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സിന്ധു എന്നിവര്‍ സംസാരിച്ചു.
വലിയപറമ്പിലെ ബോട്ട് സര്‍വ്വീസ് കാര്യക്ഷമമായി നടത്തുമെന്ന് ജില്ലാകളക്ടര്‍ ഉറപ്പു നല്‍കി. നിര്‍മ്മാണം നടക്കുന്ന ഇടയിലക്കാട് പാലം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തും. പടന്നക്കടപ്പുറം തൂക്കുപാലത്തിന്റെ നിര്‍മ്മാണപുരോഗതി പരിശോധിച്ച് ബലം ഉറപ്പു വരുത്തുന്നതിന് സാങ്കേതിക വിദഗ്ദ്ധരെ ചുമതലപ്പെടുത്തും. 

മാവിലാക്കടപ്പുറം-ഏഴിമല റോഡ് പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും. മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണ സ്ഥലത്ത് റോഡ്പാലം നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ഏകകണ്ഠമായ ആവശ്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇതിനുളള നടപടി സ്വീകരിക്കുമെന്ന് കെ.കുഞ്ഞിരാമന്‍ എം എല്‍ എ അറിയിച്ചു.
പാലം തകരാനിടയായ സംഭവത്തില്‍ വിശദമായ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉസ്മാന്‍ പാണ്ട്യാല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി ശ്യാമള, പി പ്രമോദ്, പഞ്ചായത്ത് മെമ്പര്‍മാരായ ടി വി രവി, ടി വി സാവിത്രി, കെ സുലോചന, എം ബേബി, ടി കെ നാരായണന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ വി ഗംഗാധരന്‍, കെ വെളുത്തമ്പു, സി വി കണ്ണന്‍, വി ശ്രീധരന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ ഭാസ്‌ക്കരന്‍, കെ കുഞ്ഞിരാമന്‍, കുഞ്ഞബ്ദുളള, പി എ നായര്‍, കെല്‍ പ്രതിനിധി മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.