സൗദിഅറേബ്യ: സൗദി വിടാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി) ലഭിച്ചവര്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകണമെന്നും ഇല്ലെങ്കില്‍ നിതാഖാത് നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍ എംബസി സൗദിയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഇ.സി. ലഭിച്ചിട്ടും ചിലര്‍ സൗദിയില്‍ത്തന്നെ തങ്ങുന്ന സാഹചര്യത്തിലാണിത്. ഇത്തരത്തിലുള്ളവര്‍ പിടിക്കപ്പെട്ടാല്‍ ജയില്‍വാസം, കനത്ത തുക പിഴ, നാടുകടത്തല്‍, തിരിച്ചുവരവ് വിലക്കല്‍ തുടങ്ങിയ ശിക്ഷാനടപടികളാണ് നേരിടേണ്ടിവരിക.
ജൂണ്‍ 20നുമുമ്പ് തങ്ങളുടെ ഇ.സി. അതത് എംബസികളില്‍നിന്ന് കൈപ്പറ്റണമെന്നും എംബസി അറിയിച്ചു. ഇ.സി. ലഭിച്ചവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെടും. കാലാവധി ബാക്കിയുണ്ടെങ്കില്‍പ്പോലും പിന്നീട് അതുപയോഗിച്ച് ഇന്ത്യക്ക് പുറത്ത് സഞ്ചരിക്കാനാവില്ല. ജോലിമാറ്റി സൗദിയില്‍ തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് അതിന്റെ നടപടിക്രമങ്ങള്‍ക്ക് ശേഷം പുതിയ പാസ്‌പോര്‍ട്ട് നല്‍കും.
Keywords: Gulf, Nitaqat, NRIs
No comments:
Post a Comment