'' എനിക്ക് ആ എസ്.ഐയെ അറിയുകപോലുമില്ല. അയാളുമായി ഒരു ബന്ധവുമില്ല. ഇത്തരം വ്യാജവാർത്തകൾ പരത്തുന്നതാരാണെന്ന് കണ്ടെത്തണം. അവർക്കെതിരെ കർശന നടപടി ആവശ്യമാണ്. നമ്മൾ പലതും കണ്ട് മിണ്ടാതെയിരിക്കുന്നതുകൊണ്ട് ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്നെ അറിയാവുന്നവർക്ക് അറിയാം ഞാൻ മോശക്കാരിയല്ലെന്ന്. എന്നാൽ ഇത്തരം വാർത്തകൾ കാണുന്ന മറ്റുള്ളവർ എന്നെക്കുറിച്ച് മോശം രീതിയിലാവില്ലേ ചിന്തിക്കുന്നത്. പുറത്തിറങ്ങി നടക്കുമ്പോൾ ആ കണ്ണോടെയാവും അവർ കാണുക, എന്നിട്ട് അപമര്യാദയായി പെരുമാറാൻ വരുമ്പോൾ നമ്മൾ പ്രതികരിക്കും അത് പിന്നെയും പ്രശ്നങ്ങളിലേക്ക് നയിക്കും. ഞാൻ ഒരു സെലിബ്രിറ്റിയാണ്, എന്റെ ഇമേജ് തകർക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഞാൻ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.'' ഇനിയെങ്കിലും ഇത്തരം ചെയ്തികൾ ആരോടും ആരും ചെയ്യാൻ പാടില്ല എന്നും ലക്ഷ്മി പ്രതികരിച്ചു. മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ സേതുലക്ഷ്മിയുടെ മകളാണ് ലക്ഷ്മി.
വ്യാഴാഴ്ച രാത്രിയാണ് പുത്തൻ കുരിശ് എസ്‌ഐയെ ഒരു യുവതിയുടെ വീട്ടിൽ നിന്നും നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment