ജിദ്ദ: [www.malabarflash.com] മദീനയ്ക്കും മക്കയ്ക്കും ഇടയിലുണ്ടായ റോഡപകടത്തില്‍ മലയാളി ഉംറ തീര്‍ഥാടക സംഘത്തിലെ രണ്ടു പേര്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി മുസ്സമ്മില്‍ സുബൈര്‍ കുട്ടി (23), കായംകുളം സ്വദേശി മുഹമ്മദ് നാദിര്‍ഷാ കുഞ്ഞ് (34) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അല്‍ ഖോബാറില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട എട്ടു പേരടങ്ങിയ മലയാളി സംഘത്തിന്റെ വാഹനമാണ് അപകടത്തിലല്‍ പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഞായറാഴ്ച മദീനയിലെത്തിയ സംഘം അവിടെ നിന്ന് സുബഹി നിസ്‌കാര ശേഷം മക്കയിലേയ്ക്ക് പുറപ്പെടുകയായിരുന്നു. വഴിയില്‍ ഖുലൈസ് എന്ന സ്ഥലത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ ഖുലൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


No comments:
Post a Comment