ചൊവ്വാഴ്ച രാവിലെ യു.എ.ഇ. സമയം 11 മണിയോടെ ഷാര്‍ജയില്‍ താമസ സ്ഥലത്ത് മാതാവ് ഭക്ഷണം നല്കിക്കൊണ്ടിരിക്കുമ്പോഴാണ് ഭക്ഷണം കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍തന്നെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് നഈം ഷായുടെ ഒന്നാം ജന്മദിനാഘോഷം ഷാര്‍ജയില്‍ നടന്നത്. നാട്ടിലുള്ള ബന്ധുക്കളും മറ്റും ഫോണില്‍ വിളിച്ച് ആശംസകളും നേര്‍ന്നിരുന്നു.
മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഷാര്‍ജയില്‍ ബന്ധുക്കളും വിവിധ സംഘടനകളും ഇടപെട്ട് നടത്തിവരുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment