അടുത്ത വര്‍ഷം പൂര്‍ണമായും അറ്റകുറ്റപണി നടത്തേണ്ട റോഡുകള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കും. ബി.എം.ബി.സി രീതിയിലാണ് ഈ റോഡുകളുടെ അറ്റകുറ്റ പണി നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് 8770 കിലോമീറ്റര്‍ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കാനുളള ശ്രമത്തിലാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് കൂടുതല്‍ റോഡുകള്‍ ഏറ്റെടുക്കുവാന്‍ നിര്‍വാഹമില്ലെന്നും വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഭൂമി വിട്ടു കിട്ടാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി വേണുഗോപാല്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. യമുന, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ഗോപാലന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ ടി.ടി. നാരായണന്‍, മടിക്കൈ പഞ്ചായത്ത് മെമ്പര്‍ എ.വി. ബാലകൃഷ്ണന്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. നാരായണന്‍, കെ.പി. സതീഷ്ചന്ദ്രന്‍, മടിക്കൈ കമ്മാരന്‍, എം. കുമാരന്‍, വി.പി. സുന്ദരന്‍, ജോര്‍ജ് പൈനാപ്പിളളി, എബ്രാഹം തോട്ടുകര, എന്‍. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ. സിറാജുദീന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ. അശോക് കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment