Latest News

കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡനം: രണ്ട് വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

ഷാര്‍ജ: പിഞ്ചുകുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച രണ്ട് വീട്ടുജോലിക്കാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്യോപ്യന്‍, ഫിലിപ്പീന്‍സ് സ്വദേശിനികളാണ് പിടിയിലായത്. 

ഇവര്‍ മദ്യം നല്‍കിയ കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പനിയും നിര്‍ത്താതെയുള്ള ഛര്‍ദിയും കുട്ടികളില്‍ മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അല്‍ നഖീലാത്ത് ഭാഗത്താണ് സംഭവം നടന്നത്. 30ഉം 18ഉം മാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്കാണ് ഇവര്‍ മദ്യം നല്‍കിയത്. എന്നിട്ടത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. കുട്ടികള്‍ ഛര്‍ദിക്കുന്നത് കണ്ട പിതാവ് പരിശോധ നടത്തിയപ്പോഴാണ് ക്രൂരമായ പീഡന കഥ വെളിച്ചത്തായത്. ഉടന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണുകളും പൊലീസിന് കൈമാറി. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.