Latest News

ഗേറ്റ് അടയ്ക്കുന്നതിനിടെ ബസ് ട്രാക്കില്‍ കുടുങ്ങി; തീവണ്ടി വരുന്നതുകണ്ട സ്ത്രീ ബോധരഹിതയായി

തൃക്കരിപ്പൂര്‍: ഒരു തീവണ്ടി കടന്നുപോയശേഷം തുറന്ന റെയില്‍വേ ഗേറ്റിലൂടെ കടന്ന കെ.എസ്.ആര്‍.ടി.സി. ബസ് മറ്റൊരു തീവണ്ടിക്ക് ഗേറ്റ് അടയ്ക്കുന്നതിനിടെ ട്രാക്കില്‍ കുടുങ്ങി. തീവണ്ടി വരുന്നതുകണ്ട ബസ്‌യാത്രിക ബോധരഹിതയായി. മാണിയാട്ട് സ്വദേശിനി സുഹറ(27)യെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച 5.30ന് ഉദിനൂര്‍ റയില്‍വേ ഗേറ്റിലാണ് സംഭവം. കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്നുപോയതിനുശേഷം തുറന്ന ഗേറ്റിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടയില്‍ത്തന്നെ വടക്കുനിന്ന് വരികയായിരുന്ന മംഗലാപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനുവേണ്ടി ഗേറ്റ് അടയ്ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ അകലെ ട്രെയിന്‍ എത്തിച്ചേര്‍ന്നു. സിഗ്‌നല്‍ ആകാത്തതിനാല്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും ബസ്‌യാത്രികര്‍ ബഹളംവെച്ചു. 

ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി പ്രസാദ് വളരെ പ്രയാസപ്പെട്ട് വശങ്ങളിലെ തൂണുകള്‍ തെറിപ്പിച്ചാണ് ബസ് ഗേറ്റിന് പുറത്തേക്കെടുത്തത്. ബോധരഹിതയായ സ്ത്രീയെ ബസ്സില്‍ത്തന്നെ ആസ്​പത്രിയിലെത്തിച്ചു. പടന്ന കടപ്പുറത്തുനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.