Latest News

ഷെരീഫയുടെ മരണം: നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന


തളിപ്പറമ്പ: മുന്‍ നഗരസഭ കണ്‍സിലര്‍ എ.പി ഷെരീഫയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിളളയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

പ്രാഥമിക നിഗമനം അദ്ദേഹം അന്വേഷണം ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരം പോലീസ് പുറത്ത് പുറത്തുവിട്ടിട്ടില്ല.
ജൂണ്‍ രണ്ടിന് കരിമ്പത്തെ വീട്ടിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷെരീഫയുടെ മൃതദേഹം കണ്ടത്. തൂങ്ങി മരണം മറച്ചുവെച്ച് സ്വാഭാവിക മരണമാക്കി മാററി മൃതദേഹം മറവ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് വെളളിയാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
കഴുത്തിലെ പ്രധാന രണ്ട് എല്ല് പൊട്ടിയിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി അറിയുന്നു., പ്രധാനപ്പെട്ട ഹൈയോഡ്‌ബോണിന് യാതൊരു കേടുപാടും വന്നിട്ടില്ല, കഴുത്തിന് ബലം പ്രയോഗിച്ചാലും, മററാരെങ്കിലും കുരുക്കിട്ട് മുറുക്കിയാലും ഈ എല്ല് പൊട്ടും. ബലപ്രയോഗത്തിലൂടെയല്ലാതെ കുരുക്കിട്ടുണ്ടോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തണം. ഇതിന്റെ സാമ്പിള്‍ എടുത്ത് സീല്‍ ചെയ്ത കവറിലാക്കാക്കി ഡോ. ഗോപാലകൃഷ്ണപിളള വെളളിയാഴ്ച തന്നെ പോലീസിന് കൈമാറിയിരുന്നു. 

ഇത് പരാശോധനയ്ക്കായി കോഴിക്കോട്ടെ റീജ്യണല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കൂടി കിട്ടിയാല്‍ മാത്രമേ ഷെരീഫയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയുകയുളളൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.