പനിയെത്തുടര്‍ന്നാണ് ജോലിസ്ഥലത്തുനിന്ന് നകുലന് വീട്ടിലേക്ക് പോയതെന്ന് ഇരിയയിലുള്ളവര് പറഞ്ഞു. നകുലന്റെ ഭാര്യ കാര്‍ത്ത്യായനി നേരത്തേ മരിച്ചിരുന്നു. മകന് സുനില്‍കുമാര്‍ ആറുമാസം മുമ്പ് ഗള്‍ഫില്‍ പോവുകയും മരുമകള്‍ തങ്കമണി കോഴിക്കോട്ടുള്ള സ്വന്തം വീട്ടിലും ആയതോടെ ഗുരുപുരത്തെ വീട്ടില്‍ ഇദ്ദേഹം തനിച്ചായിരുന്നു താമസം.
അസുഖത്തോടെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോയ നകുലനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണാതായതോടെ സഹോദരന്റെ മകന് ഞായറാഴ്ച വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരേതനായ കുമാരന്റെ മകനാണ്.
മറ്റൊരു മകള്‍ മിനി നേരത്തേ പൊള്ളലേറ്റ് മരിച്ചിരുന്നു. സഹോദരങ്ങള്‍: പങ്കജാക്ഷി, രഘു, ഹരിദാസ്, സഹദേവന്, ജനാര്ദനന്, പരേതരായ സോമന്, ഓമന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment