Latest News

ലുലുമാള്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് സര്‍വ്വേ

കൊച്ചി: ലുലുമാള്‍ ഇടപ്പളളി തോട് കൈയേറിയിട്ടില്ലെന്ന് റീസര്‍വേ റിപ്പോര്‍ട്ട് . കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുദിവസമായി നടത്തിയ റീസര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇടപ്പള്ളി ജങ്ഷനു സമീപം കനാലിന്റെ വശങ്ങളിലെ ഭൂമി കൈയേറിയെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ നിര്‍ദേശപ്രകാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ മെട്രോ റെയില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തിലായിരുന്നു സര്‍വേ.

ഇടപ്പള്ളി തോടിന്റെ അതിര്‍ത്തി നിര്‍ണയിച്ച് സ്ഥാപിച്ച സര്‍വേ കല്ലുകളാണ് റവന്യു സംഘം പ്രധാനമായും പരിശോധിച്ചത്. തോടിന്റെ മറ്റു ഭാഗങ്ങളും മെട്രോ റെയില്‍ സ്‌റ്റേഷനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലവും സംഘം പരിശോധിച്ചിരുന്നു. സര്‍വേയില്‍ മെട്രോ റെയില്‍ ഡെപ്യൂട്ടി കളക്ടറും സര്‍വ്വേയില്‍ പങ്കെടുത്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.