ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ജീവിക്കാനുളള അവകാശം സംരക്ഷിക്കുന്നതിനുളള പ്രവര്‍ത്തനമായി വളരണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ക്യാമ്പസ് പ്രോജക്ട് ശക്തമായി തുടരുമെന്ന് ജില്ലാകള്ടര്‍ അറിയിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ എം.ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി എം അശോക് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ് എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍ ക്യാമ്പസ് നോഡല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ സ്വാഗതവും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ത്ഥികളും കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ടു. മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment