Latest News

യു.ഡി.എഫിനെ നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ബാധ്യത: ലീഗ്‌

മലപ്പുറം: മുസ്ലീം ലീഗിനെതിരെ രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില് ചേര്ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ലീഗ് നേതാക്കള്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ലീഗ് നേതൃയോഗം ചേര്‍ന്ന് ഇതിനുള്ള മറുപടിയെ കുറിച്ച് ആലോചിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുന്നണി ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. യുഡിഎഫ് നിലനില്‍ക്കണമോയെന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. യുഡിഎഫ് നിലനില്‍ക്കേണ്ടത് ലീഗിന്റെ മാത്രം ആവശ്യമല്ല. യുഡിഎഫ് സംവിധാനം എല്ലാവര്‍ക്കുമുള്ളതാണ്. ലീഗ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് കൂടുതല്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്നും ഉന്നതാധികാര സമിതി യോഗം അറിയിച്ചു.

ചെന്നിത്തലയുടെ പ്രസ്താവനയില്‍ ലീഗിനുള്ള അമര്‍ഷം പിപി തങ്കച്ചന്‍ അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചിരുന്നു. ഇതിനിടെ പ്രസ്താവന തിരുത്തി രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പ് ഇറക്കി.

ചെന്നിത്തലയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗ് നേതാക്കള്‍ നേരിട്ടും ടെലിഫോണിലൂടെയും നിരവധി ചര്‍ച്ചകള്‍ ഇതിനകം നടത്തിക്കഴിഞ്ഞിരുന്നു.

ഇതിനിടെ പി.കെ കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ച് കടുത്ത നടപടിയിലേക്ക് പോകാനുള്ള ലീഗ് തീരുമാനം അറിയിച്ചു. തുടര്‍ന്നാണ് ലീഗിനെതിരെ പരമാര്‍ശം നടത്തിയിട്ടില്ലെന്ന് വിശദീകരണവുമായി ചെന്നിത്തല രംഗത്ത് വന്നത്. എന്നാല്‍ ചെന്നിത്തലയുടെ വിശദീകരണത്തില്‍ ലീഗ് നേത്യത്വം ത്യപ്തരല്ല.

സാമുദായിക ശക്തികളുടെ അനാവശ്യ വാദങ്ങള്‍ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് സി.കെ ഗോവിന്ദന്‍ നായരുടെ പ്രസ്താവനയെ മുന്‍നിര്‍ത്തിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. പറഞ്ഞത് അനുഭവ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ സീറ്റ് കൊടുത്താല്‍ ലീഗ് പിന്നീട് കൂടുതല്‍ ചോദിക്കും. കോഴിക്കോട്ടെ ലീഗ് ബന്ധം സി.കെ.ജി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.