Latest News

വിവാഹമോചനം: നടി രചന കുടുംബ കോടതിയില്‍

തൃശൂര്‍: വിവാഹമോചന കേസിനോടനുബന്ധിച്ച് കൗണ്‍സലിംഗിനായി സീരിയല്‍, സിനിമ നടി രചന കുടുംബ കോടതിയിലെത്തി. നേരത്തെ ഇവര്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബ കോടതി ജഡ്ജ് പി.കെ.ഭഗവത്‌സിംഗിന്റെ മുന്നില്‍ കൗണ്‍സലിംഗിന് എത്തുകയായിരുന്നു.

ആലപ്പുഴ സ്വദേശി അരുണും രചനയും 2011 ജനുവരി ഒമ്പതിനാണ് വിവാഹം കഴിച്ചത്. ബന്ധം തുടരാനാകില്ലെന്ന് കാണിച്ച് 2012 മാര്‍ച്ച് 14 ന് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ഇതിനുശേഷം ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഭര്‍ത്താവ് അരുണും കഴിഞ്ഞ ദിവസം കുടുംബ കോടതിയില്‍ ഹാജറായിരുന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്‍ജി നല്‍കിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.