ഉള്ളതെല്ലാം സ്വരുക്കൂട്ടിയാണ് ഭര്‍ത്താവ് ശരവണനെ രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് അയച്ചത്. നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് ശരവണന് അജ്മാനിലെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കാശില്ലാത്തതിനാല്‍ അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു. ശരവണന്റെ മരണശേഷം വീടിനടുത്തുള്ള ബന്ധുവീട്ടിലായിരുന്നു ലതയും കുട്ടികളും താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ രണ്ട് മക്കളെയുംകൂട്ടി സ്വന്തം വീട്ടിലെത്തിയതായിരുന്നു.
കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് തെന്നിപ്പോയത് ലത അറിഞ്ഞിരുന്നില്ല. വീണ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം ഒഴുകിപ്പോയശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. മൃതദേഹം വീട്ടുവളപ്പില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്, ബ്ലോക്ക് പഞ്ചായത്തംഗം സി.രാജന്, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.മാധവി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment