വിളക്കോട്ടെ പി.കെ. മൂസക്കുട്ടി ഹാജിയുടെ മകന്‍ കെ.പി. ഷഹീദുമായായിരുന്നു നജിലയുടെ വിവാഹം. സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലില്‍ നടത്തിയ സമൂഹ വിവാഹത്തില്‍ പത്ത് പേര്‍ക്കു ശേഷം പതിനൊന്നാമതായിരുന്നു മകളുടെ നിക്കാഹ്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ ഹൈന്ദവ സമുദായത്തില്‍ പെട്ടതായതിനാല്‍ ഇവരുടെ വിവാഹ ചടങ്ങ് ഹിന്ദു മതാചാരപ്രകാരവും നടന്നു.
വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം ഇരിട്ടി, കര്‍ണാടകയിലെ വീരാജ്പേട്ട എന്നീ മേഖലകളില്‍ നിന്നാണ് അര്‍ഹരായ പത്ത് യുവതികളെ കണ്ടെത്തിയത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ടി.പി. ഖാലിദ് അഞ്ചു പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയുടെ പുതുവസ്ത്രങ്ങളും നല്‍കി. ഖാലിദിന്റെ സുഹൃത്തും റാസല്‍ഖൈമ സ്വദേശിയുമായ അലി അസ്കര്‍ പതിനായിരം രൂപ വീതവും വധൂവരന്‍മാര്‍ക്കു നല്‍കി.
സമൂഹ വിവാഹത്തില്‍ പങ്കെടുത്ത വധൂവരന്മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്കു വിഭവസമൃദ്ധമായ
സദ്യയും നല്‍കി. കേള്‍വിശക്തിയില്ലാത്ത നിര്‍ധനരായ മൂന്ന് കുട്ടികള്‍ക്ക് 35000 രൂപ വിലവരുന്ന കൃത്രിമ ശ്രവണ സഹായിയും അംഗവൈകല്യമുള്ള ഒരാള്‍ക്ക് വീല്‍ചെയറും ചടങ്ങില്‍ ടി.പി. ഖാലിദ് വിതരണം ചെയ്തു.
പരിപാടികള്‍ക്ക് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍, എന്‍. അബ്ദുല്‍ ലത്തീഫ് സഅദി, ഹസല്‍ അല്‍ ഖാസിമി, ഇരിട്ടി ബ്ളോക്ക് പഞ്ചായത്ത് അംഗം സി. അശ്റഫ്, ഇബ്രാഹിം മുണ്ടേരി, ഷംസു ഹാജി, തറാല്‍ ഈസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment